Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ak Anton

തു​ട​ക്ക​ത്തി​ലെ കൈ​യ​ടി നേ​ടി; സ​തീ​ശ​ന് അ​ഭി​ന​ന്ദനങ്ങളുമായി എ.​കെ.​ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ആ​ദ്യ ക്യാ​ബി​ന​റ്റി​ൽ ത​ന്നെ തീ​രു​മാ​നി​ച്ച വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ച് എ.​കെ.​ആ​ന്‍റ​ണി. ബാ​ല​ഗോ​പാ​ൽ പ​റ​യു​ന്നു ഖ​ജ​നാ​വ് പാ​പ്പ​ര​ല്ലെ​ന്ന്. എ​ന്നാ​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ടി​ഞ്ഞ സാ​മ്പ​ത്തി​ക നി​ല​യാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പ് വി​ഭ​ജ​നം നീ​ളു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​വേ​ണ്ട. ഒ​രു വ​ലി​യ പ്ര​തി​ഭ​ക​ളു​ടെ നി​ര​യാ​ണ് ഇ​ത്ത​വ​ണ സ​ഭ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ൽ ഇ​ത്ര​യ​ധി​കം വ​നി​താ എം​എ​ൽ​എ​മാ​രും, യു​വ എം​എം​എ​മാ​രും, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​മാ​രും ഒ​രു​മി​ച്ച് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ന്‍റ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

ക​മ്യൂ​ണി​സ്റ്റ് കോ​ട്ട​യാ​യ കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ തു​ള​സി നേ​ടി​യ​ത് അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ജ​യ​മാ​ണ്. വ​ലി​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന നേ​താ​വാ​ണ് തു​ള​സി. മാ​റി​മാ​റി വ​ന്ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ഒ​ഴു​ക്കി​യ​ത്. എ​ന്നാ​ൽ അ​വി​ടെ ഇ​നി​യും വി​ക​സ​ന​മെ​ത്തേ​ണ്ട​തു​ണ്ട്.

അ​തു​കൊ​ണ്ട് അ​ട്ട​പ്പാ​ടി​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു പ്ര​ത്യേ​ക ക​ണ്ണ് വേ​ണ​മെ​ന്ന് താ​ൻ തു​ള​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ടീം ​യു​ഡി​എ​ഫ് മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്നും എ.​കെ.​ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up